കോണ്‍ഗ്രസ് – ബിജെപി ഡീല്‍: സരിൻ അടിയവരയിട്ടത് സിപിഐ എം നേരത്തെ പറഞ്ഞത് - എം വി ​ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 02:40 PM | 0 min read

ന്യൂഡൽഹി
കേരളത്തിൽ യുഡിഎഫും ബിജെപിയും ധാരണയുണ്ടെന്ന്‌  എൽഡിഎഫ്‌ പറഞ്ഞതിന്‌ അടിവരയിടുകയാണ്‌  കോൺഗ്രസ്‌ നേതാവായിരുന്ന ഡോ.  പി സരിൻ ചെയ്‌തതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ബിജെപിക്ക്‌ കുറച്ചെങ്കിലും വിജയസാധ്യതയുള്ള പാലക്കാട്‌ മണ്ഡലത്തിലെ എംഎൽഎയെ വടകര ലോക്‌സഭാ സീറ്റിൽ കെ കെ ശൈലജയെ നേരിടാൻ നിയോഗിച്ചത്‌ ഗൂഢാലോചനയുടെ ഭാഗമായാണ്‌. പ്രതിപക്ഷനേതാവിന്റെ സ്വന്തം താൽപര്യാർഥം സംഘടിപ്പിച്ച അട്ടിമറിയാണ്‌ സരിൻ വിശദീകരിച്ചത്‌. കോൺഗ്രസ്‌ സൈബർ സംവിധാനത്തെ നിയന്ത്രിച്ചുവന്ന  സരിൻ എൽഡിഎഫിന്റെ രാഷ്‌ട്രീയനിലപാടിനോട്‌ യോജിപ്പ്‌ പ്രകടിപ്പിക്കുകയാണ്‌.

ഉപതെരഞ്ഞെടുപ്പുകൾക്കുള്ള സിപിഐ എം സ്ഥാനാർഥികളെ പാർടി  ചർച്ചചെയ്‌ത്‌ തീരുമാനിക്കും.   കോൺഗ്രസിലേതുപോലെ രണ്ടോ മൂന്നോ പേർ ചേർന്ന്‌ സ്ഥാനാർഥിയെ നിർണയിക്കുന്ന രീതിയല്ല   സിപിഐ എമ്മിൽ–-എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home