കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും ; സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 12:23 AM | 0 min read


കൊച്ചി
കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായുള്ള സംസ്ഥാന കമ്മിറ്റിയോഗം വ്യാഴം പകൽ രണ്ടിന്‌ എറണാകുളം പാലാരിവട്ടം ഹോട്ടൽ റിനൈ കൊളോസിയത്തിൽ ചേരും.  തുടർന്ന്‌ സംയുക്ത കമ്മിറ്റി ചേരും.

വെള്ളി രാവിലെ എട്ടിന്‌ രജിസ്‌ട്രേഷൻ. പത്തിന്‌ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ്‌ മുഖ്യാതിഥിയാകും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺബാബു പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന്‌ പൊതുചർച്ച.

വൈകിട്ട്‌ 5.30ന്‌ സാംസ്‌കാരികസമ്മേളനം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ പ്രൊഫ. എം കെ സാനുവിനെയും മുതിർന്ന മാധ്യമപ്രവർത്തകൻ പി രാജനെയും ആദരിക്കും. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ ഫ്യൂഷൻ സംഗീതപരിപാടിയും ഉണ്ടാകും.

ശനി രാവിലെ പത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി വിനീത അധ്യക്ഷയാകും. 3.30ന്‌ സമാപനസമ്മേളനം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home