ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

പത്തനംതിട്ട
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. പ്രതിദിന ബുക്കിങ് 70,000 ആയി ക്രമീകരിച്ചു. ബാക്കി 10,000 പേരെ നേരിട്ടുള്ള ബുക്കിങ്ങിലൂടെ പ്രവേശിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കും. ആരും ദർശനം കിട്ടാതെ മടങ്ങില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.









0 comments