കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 10:34 AM | 0 min read


കണ്ണൂർ
കണ്ണൂർ മുൻ എഡിഎം പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബു (55) വിനെ താമസസ്ഥലത്ത്‌ മരിച്ചനിലയിൽ കണ്ടെത്തി. സ്ഥലംമാറ്റം ലഭിച്ച്‌ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്‌ച  ചെങ്ങന്നൂരിൽ എത്തുമെന്ന്‌  ബന്ധുക്കളെ അറിയിച്ചിരുന്നു.  ട്രെയിനിൽ കാണാതിരുന്നതോടെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.

തുടർന്ന്‌ കണ്ണൂരിലെ സഹപ്രവർത്തകരെ ബന്ധപ്പെട്ടു. ക്വാർട്ടേഴ്സിലെത്തിയ കലക്ടറുടെ ഗൺമാനാണ്‌ മൃതദേഹം കണ്ടത്‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം മൃതദേഹം പത്തനംതിട്ടയിലെ വീട്ടിലേക്ക് കൊണ്ടുവന്നു.

മൃതദേഹത്തെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും കെജിഒഎ, - എൻജിഒ യൂണിയൻ നേതാക്കളും അനുഗമിച്ചു.  കോന്നി തഹസിൽദാർ കെ മഞ്ജുഷയാണ്‌ ഭാര്യ. വിദ്യാർഥികളായ നിരഞ്‌ജന, നിരുപമ എന്നിവർ മക്കൾ. അധ്യാപക ദമ്പതികളായ പരേതരായ കിട്ടൻനായരുടെയും രത്‌നമ്മയുടെയും മകനാണ്‌. 

ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീന്‍ ബാബുവിനെതിരെ ആരോപണം ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home