മയക്കുമരുന്ന്‌ വിതരണത്തിന്റെ മുഖ്യകണ്ണിയായ നൈജീരിയക്കാരൻ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 08:32 PM | 0 min read

കരുനാഗപ്പള്ളി> ബംഗളൂരു കേന്ദ്രീകരിച്ച്‌ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് വിതരണക്കാരൻ പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ ഉക്കുവ്ഡിലി മിമ്രി (45)യാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ആഗസ്‌തിൽ 30 ഗ്രാം എംഡിഎംഎയുമായി മരുതൂർകുളങ്ങര സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. തുടർന്ന് രാഹുലുമായി ബംഗളൂരുവിൽ എത്തിയ പൊലീസ് സംഘം കൂട്ടുപ്രതിയായ സുജിത്‌, താൻസാനിയ സ്വദേശിയായ ഇസ അബ്ദു നാസർ അലി എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.  

താൻസാനിയക്കാരനുമായി ബംഗളൂരുവിലെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു നൈജീരിയക്കാരൻ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഇയാൾ നൈജീരിയയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് ഇയാളെ മുംബൈ വിമാനത്താവളത്തിൽ പിടികൂടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്എച്ച്ഒ വി ബിജു, എസ്ഐമാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ, എസ്‌സിപിഒമാരായ ഹാഷിം, രാജീവ് കുമാർ, രതീഷ്, വിനോദ്, സിപിഒ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വിതരണത്തിന്റെ മുഖ്യ കണ്ണിയാണ് പിടിയിലായ നൈജീരിയൻ സ്വദേശി.



deshabhimani section

Related News

View More
0 comments
Sort by

Home