അടച്ചിട്ട വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണം കവര്‍ന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 12:12 PM | 0 min read

കാഞ്ഞങ്ങാട് > അടച്ചിട്ട വീട് പട്ടാപ്പകൽ താക്കോൽ ഉപയോഗിച്ച്  തുറന്ന് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നു. മാവുങ്കാൽ കാട്ടുകുളങ്ങര താഴത്തുങ്കാൽ ഹൗസിലെ സി വി ഗീതയുടെ (46) വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയുടെ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30 നും വൈകുന്നേരം നാല് മണിക്കുമിടയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതെന്ന് ഗീത ഹൊസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നാല് ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് നഷ്ടമായത്. ഗീത വീട് പൂട്ടി താക്കോൽ പുറത്തുവെച്ചിരുന്നു. ഇത് കൈക്കലാക്കിയാണ് മോഷണം നടത്തിയത്‌. താക്കോൽ അതേ സ്ഥലത്ത് വെച്ച ശേഷമാണ് സ്വർണവുമായി മോഷ്ടാവ് സ്ഥലം വിട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home