2 ലക്ഷം രൂപ കൈക്കൂലി ; കോർപറേഷൻ ഉദ്യോഗസ്ഥനെ 
സസ്‌പെൻഡ്‌ ചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 12:09 AM | 0 min read


തിരുവനന്തപുരം
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുനൽകാൻ രണ്ടുലക്ഷംരൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥനെ സസ്‌പെൻഡ്‌ ചെയ്തു. കോർപറേഷന്റെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്‌ പ്രധാന ഓഫീസിൽ എൻജിനിയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന കെ എം ഷിബുവിനെയാണ്‌ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു സസ്‌പെൻഡ് ചെയ്തത്‌.

മുൻ ഡെപ്യൂട്ടി സ്‌പീക്കറും കോൺഗ്രസ്‌ നേതാവുമായിരുന്ന എ നഫീസത്ത്‌ ബീവിയുടെ മകൾ ഡോ. ആരിഫ സൈനുദീന്റെ ഭർത്താവിന്റെ പരാതിയിലാണ്‌ നടപടി. ഇവരുടെ കുറവൻകോണത്തുള്ള കെട്ടിടത്തിന്‌ ഉടമസ്ഥവകാശ സർട്ടിഫിക്കറ്റ്‌ നൽകാൻ തടസ്സവാദം ഉന്നയിച്ചാണ്‌ രണ്ടുലക്ഷംരൂപ ആവശ്യപ്പെട്ടത്‌. കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ്‌  സസ്‌പെൻഷൻ.  ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നം തദ്ദേശ അദാലത്തിൽ പരിഹരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home