പുതിയ 30 സ്കൂൾ കെട്ടിടങ്ങൾ കൂടി; ഉദ്ഘാടനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 08:46 PM | 0 min read

തിരുവനന്തപുരം> സംസ്ഥാനത്ത് പുതുതായി നിർമിച്ച 30 സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് തിരുവനന്തപുരം ശ്രീകാര്യം ജിഎച്ച്എസിൽ വച്ചാണ്‌ നടക്കുക. ഇതുകൂടാതെ 12 പുതിയ കെട്ടിടങ്ങൾക്കും നാളെ തറക്കല്ലിടും.

മറ്റു സ്‌കൂൾകെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴിയാണ്‌ നിർവഹിക്കുക. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടവും ഒരു കോടി രൂപ സഹായത്തോടെ 12 കെട്ടിടവുമാണ് നിർമിച്ചിട്ടുള്ളത്‌. പത്തനംതിട്ട ജിജിഎച്ച്എച്ച്‌എസ്‌ അടൂർ, ആലപ്പുഴ ജിഎച്ച്എസ്‌ നാലുചിറ, ത്യശ്ശൂർ ജിഎച്ച്എസ്‌  മുപ്ലിയം, മലപ്പുറം ജിജിവിഎച്ച്എച്ച്‌എസ്‌ പെരിന്തൽമണ്ണ ,  ജിഎച്ച്എസ്‌എസ്‌ വെട്ടത്തൂർ കോഴിക്കോട്, ജിഎച്ച്എസ്‌എസ്‌ ആഴ്‌ചവട്ടം വയനാട്,  ജിഎച്ച്എസ്‌എസ്‌ പനമരം കണ്ണൂർ, സിഎച്ച്‌എംകെഎസ്‌ ജിഎച്ച്എസ്‌എസ്‌ മാട്ടൂൽ എന്നിവയാണ്‌ കിഫ്ബിയുടെ മൂന്ന്‌ കോടി ധനസഹായത്തോടെ  നിർമിച്ച സ്കൂൾ കെട്ടിടങ്ങൾ.

ആലപ്പുഴ ജിഎച്ച്എസ്‌എസ്‌ കുന്നം,  ഇടുക്കി ജിടിയുപിഎസ്‌ കുമളി, കോട്ടയം ജിഎച്ച്എസ്‌എസ്‌ ഈരാറ്റുപേട്ട,  എറണാകുളം ജിജിവിഎച്ച്എച്ച്‌എസ്‌  ചോറ്റാനിക്കര, ജിജിവിഎച്ച്എച്ച്‌എസ്‌  ഫോർ ബോയ്‌സ് തൃപ്പൂണിത്തുറ, തൃശ്ശൂർ ജിഎച്ച്എസ്‌എസ്‌ വാടാനപ്പള്ളി, പാലക്കാട് ജിഎംയുപിഎസ്‌ മണ്ണാർക്കാട്

മലപ്പുറം ജിയുപിഎസ്‌ കരിങ്കപ്പാറ, കോഴിക്കോട് എസ്‌കെ പൊറ്റക്കാട് മെമ്മോറിയൽ ജിവിഎച്ച്എച്ച്‌എസ്‌ പറയഞ്ചേരി,  വയനാട് ജിയുപിഎസ്‌ മാനന്തവാടി, കാസർഗോഡ് ജിഎച്ച്എസ്‌എസ്‌ മടിക്കൈ,  ജിഎച്ച്എസ്‌എസ്‌ ആലംപാടി എന്നിവയാണ്‌ കിഫ്ബിയിൽ നിന്ന്‌ ഒരുകോടി ധനസഹായത്തോടെ നിർമിച്ച കെട്ടിടങ്ങൾ.

ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, പി പ്രസാദ്, ഒ ആർ കേളു, വി അബ്ദുറഹിമാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ എ എ റഹിം, ശശി തരൂർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും.




 



deshabhimani section

Related News

View More
0 comments
Sort by

Home