കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചു; അസം സ്വദേശികൾ ആശുപത്രിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 01:29 PM | 0 min read

കൊച്ചി > ​ഗ്യാസ് മാറുവാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ച ദമ്പതികൾ ആശുപത്രിയിൽ. അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരാണ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. രക്തം ഛര്‍ദ്ദിച്ച് അവശാരായ ദമ്പതികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികൾ ​ഗ്യാസ് മാറുന്നതിനായാണ് കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതെന്ന് പൊലീസിനോടു പറ‍ഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home