നടി മദ്യപിച്ച്‌ ഓടിച്ച കാർ നിയന്ത്രണംവിട്ടു; ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 08:47 AM | 0 min read

പന്തളം > നടി മദ്യപിച്ച്‌ ഓടിച്ച കാർ രണ്ടു വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. വ്യാഴം വൈകിട്ട്‌ ആറിന്‌ കുളനട ജങ്‌ഷന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. മഴവിൽ മനോരമയിൽ എല്ലാം സമ്മതം എന്ന സീരിയലിൽ അഭിനയിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

നടി മദ്യപിച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നടിക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. നടിയുടെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിലിടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

രജിതയ്ക്കൊപ്പം ആൺസുഹൃത്തായ തിരുവനന്തപുരം വെൺപാലവട്ടം സ്വദേശി രാജു (49) ഉണ്ടായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും വശത്ത്‌ നിർത്തിയിട്ടിരുന്ന കാറിലുമായി നടി ഓടിച്ച സ്വിഫ്റ്റ് ഡിസയർ കാറാണ്  ഇടിച്ചുകയറിയത്. വാഹനത്തിൽനിന്നും മദ്യക്കുപ്പി കണ്ടെടുത്തു. പന്തളം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home