മൃഗശാലയിൽ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെ പിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 03:57 PM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെ പിടിച്ചു. കെഎസ്ബിയുടെ സഹായത്തോടെയാണ് മരത്തിനു മുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടിയത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ചാടിപ്പോയ രണ്ട് കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടിൽ കയറ്റിയത്. മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെ നിരീക്ഷിക്കാൻ നാല് ജീവനക്കാരെ അധികൃതർ നിയോഗിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയത്. മൃഗശാല പരിസരത്തെ മരത്തിനു മുകളിലാണ് ഇവ ഉണ്ടായിരുന്നത്. മാസങ്ങൾക്കു മുൻപ് മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങും ചാടിപ്പോയ മൂന്ന് ഹനുമാൻകുരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home