Deshabhimani

മുണ്ടക്കൈ ഉരുൾപൊട്ടൽ ; ദുരന്തബാധിതരോടും 
കേന്ദ്രത്തിന്റെ ക്രൂരത: ബൃന്ദ കാരാട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:36 AM | 0 min read


മേപ്പാടി
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ അതിജീവനത്തിനും പുനരധിവാസത്തിനും സാധ്യമായതെല്ലാം ഒറ്റക്കെട്ടായി ചെയ്യേണ്ട ഘട്ടത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. മേപ്പാടിയിൽ ദുരന്തബാധിതരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അവർ.

ദുരന്തമുഖത്തും സംസ്ഥാനത്തോട്‌ കേന്ദ്രം രാഷ്‌ട്രീയവിവേചനം കാണിക്കുകയാണ്‌. ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്നും വിഹിതം അനുവദിച്ച്‌ പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ പട്ടിക ലജ്ജിപ്പിക്കുന്നതാണ്‌. മഹാരാഷ്‌ട്രയ്‌ക്ക്‌ 1492 കോടിയും ആന്ധ്രപ്രദേശിന്‌ 716 കോടിയും ബിഹാറിന്‌ 655 കോടിയും ഗുജറാത്തിന്‌ 600 കോടിയും അനുവദിച്ചപ്പോൾ കേരളത്തിന്‌ നൽകിയത്‌ 145.60 കോടിമാത്രമാണ്‌.

മുണ്ടക്കൈ ദുരന്തത്തിന്റെ നഷ്‌ടം മറികടക്കാൻ രണ്ടായിരം കോടിയിലേറെ രൂപ ആവശ്യമുണ്ട്‌. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രാഷ്‌ട്രീയം കലർത്തി ക്രൂരത കാണിക്കുകയാണ്‌– ബൃന്ദ പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home