സ്കൂൾ വിദ്യാർഥികൾക്ക് 
പ്രഭാതഭക്ഷണം പദ്ധതി 
പുനരാരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 01:05 AM | 0 min read


ചിറ്റൂർ
മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ ചിറ്റൂർ–-തത്തമംഗലം നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന്‌ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി പുനഃരാരംഭിച്ചു.

തത്തമംഗലം ജിഎസ്എം വിഎച്ച്എസ്എസ്, ചിറ്റൂർ ബോയസ്, വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ്‌ പ്രഭാതഭക്ഷണം ഒരുക്കുക. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മലബാർ സിമന്റ്‌സ്‌ ഡയറക്ടർ  ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചിറ്റൂർ –-തത്തമംഗലം നഗരസഭാ ചെയർപേഴ്‌സൺ കെ എൽ കവിത അധ്യക്ഷയായി.

സിപിഐ എം ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ ടി ഗിരി, പ്രധാനാധ്യാപിക കെ ജി ബിനീത, എം ശിവകുമാർ, കെ സുമതി, കെ ജെ മാത്യൂ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷവും നഗരസഭ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home