ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്കിടെ ​ഗവർണറുടെ ഷാളിന് തീ പിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 12:49 PM | 0 min read

പാലക്കാട് >  മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ശതാബ്ദി ആഘോഷ സമാപന ചടങ്ങിലായിരുന്നു സംഭവം.

പാലക്കാട് ഗാന്ധി ആശ്രമത്തിൽ ചൊവ്വാഴ്ച രാവിലെ 10.45-ഓടെയാണ് അപകടമുണ്ടായത്. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു ഗവർണർ. തോളത്ത് ഇട്ടിരുന്ന നീണ്ട ഷാൾ മുന്നിലുണ്ടായിരുന്ന നിലവിളക്കിലേക്ക് ഊർന്നാണ് തീ പടര്‍ന്നത്.

 ഒരറ്റത്ത് തീ പടർന്ന് കയറി.  സമീപത്തുണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉടൻ തീയണച്ചു. ഷാൾ ഉടനെ ഒഴിവാക്കിയതിനാൽ അപടകം ഒഴിവായി.

ഉദ്ഘാടനത്തിനായി കാറില്‍ വന്നിറങ്ങിയ ഗവര്‍ണര്‍ ആദ്യം പോയത് ആശ്രമത്തിലുള്ള ഗാന്ധി കുടീരത്തിലേക്കാണ്. ഗാന്ധിജി പാലക്കാട് എത്തുമ്പോഴെല്ലാം സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്തിരുന്നത് ശബരി ആശ്രമത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home