ഔദ്യോഗിക കുർബാന ചൊല്ലണം: സിറോ മലബാർ സഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 01:09 AM | 0 min read


കൊച്ചി
അഭിഷിക്തരാകുന്ന വൈദികർ സഭയുടെ ഔദ്യോഗിക കുർബാന ചൊല്ലണമെന്നത്‌ നിസ്തർക്കമാണെന്ന്‌ സിറോ മലബാർ സഭ. സുന്നഹദോസ്‌ അംഗീകരിച്ചതും മാർപാപ്പ ആവശ്യപ്പെട്ടിരിക്കുന്നതുമായ രീതിയിൽ കുർബാന അർപ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാർ അറിയിക്കാത്തതുകൊണ്ടാണ് അവരുടെ തിരുപ്പട്ടസ്വീകരണം നീളുന്നതെന്നും സഭ വ്യക്തമാക്കി. പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് നിലപാട്. ഏകീകൃത കുർബാനയർപ്പണം പൂർണമായും നടപ്പാക്കാത്ത സാഹചര്യമാണ്

എറണാകുളം–-അങ്കമാലി അതിരൂപതയിൽ നിലവിലുള്ളത്. കുർബാന വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശികതാൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ അർപ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങൾ അംഗീകരിച്ച്‌ ഒന്നിച്ചുനീങ്ങണമെന്നാണ്‌ സഭ ആഗ്രഹിക്കുന്നത്–- സഭ വാർത്താക്കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home