ഉത്തരം താങ്ങുന്നെന്നു ധരിക്കുന്ന പല്ലിയെപ്പോലെയാണ് പി വി അൻവർ: മന്ത്രി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 09:16 PM | 0 min read

തിരുവനന്തപുരം> ഉത്തരം താങ്ങുന്നെന്നു ധരിക്കുന്ന പല്ലിയെപ്പോലെയാണ് പി വി അൻവറെന്ന് മന്ത്രി വി ശിവൻകുട്ടി. പല്ലിക്ക്‌ താനാണ് ഉത്തരം താങ്ങുന്നതെന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരിയെന്ന്‌ അറിയാമെങ്കിലും പല്ലിക്ക്‌ ആ ബോധ്യമുണ്ടാകില്ല. ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അൻവർ നിലമ്പൂരിൽ ജയിച്ചത്.

പി വി അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്യുന്നത്. പാർടി അണികളുടെ ക്ഷമ പരീക്ഷിക്കുകകൂടിയാണ് അൻവർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സിപിഐ എം പിബി അംഗവുമായ പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയപാരമ്പര്യമുണ്ട്.

കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ പി വി അൻവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home