വള്ളംകളി: ആലപ്പുഴ ജില്ലയിലെ 5 താലൂക്കുകൾക്ക് നാളെ അവധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 05:49 PM | 0 min read

ആലപ്പുഴ > 70-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സെപ്തംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ 5 താലൂക്കുകൾക്ക് അവധി നൽകി ജില്ല കളക്ടർ ഉത്തരവായി. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി നൽകിയത്. നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
 



deshabhimani section

Related News

0 comments
Sort by

Home