കെഎസ്‌എഫ്‌ഇയിൽ 340 ബിസിനസ്‌ പ്രൊമോട്ടർമാർ ; നിയമന ഉത്തരവ്‌ നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 01:27 AM | 0 min read


കൊച്ചി-
കെഎസ്‌എഫ്‌ഇയുടെ 340 ബിസിനസ്‌ പ്രൊമോട്ടർമാർക്ക്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമന ഉത്തരവ്‌ കൈമാറി. സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുള്ള ധനകാര്യസ്ഥാപനമാണ് കെഎസ്എഫ്ഇയെന്ന് മന്ത്രി പറഞ്ഞു.  സർക്കാരിന്റെ ഗ്യാരന്റിയാണ്‌ സ്ഥാപനത്തിന്റെ മുതൽക്കൂട്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ, റൂറൽ മേധാവി റീന ജോസഫ്, എറണാകുളം മേഖലാ മേധാവി ഭദ്രകുമാരി എന്നിവർ സംസാരിച്ചു.

രണ്ടായിരം ബിസിനസ്‌ പ്രമോട്ടർമാരെ നിയമിക്കാനാണ്‌ കെഎസ്‌എഫ്‌ഇ ലക്ഷ്യമിടുന്നത്‌. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക്‌ കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർനയത്തിന്‌ അനുസൃതമായാണ്‌ ബിസിനസ്‌ പ്രൊമോട്ടർമാരെ നിയമിക്കുന്നത്‌. കെഎസ്‌എഫ്‌ഇയുടെ സാമ്പത്തിക ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും മാർക്കറ്റ്‌ ചെയ്യാനും ഇവരെ ഉപയോഗിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home