പത്ര പ്രചാരണത്തിന്‌ ആവേശത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 11:49 PM | 0 min read

തൃശൂർ > നാടിന്റെ ശബ്ദമായ ദേശാഭിമാനിയുടെ പ്രചാരണത്തിന്‌ ആവേശത്തുടക്കം.  അഴീക്കോടൻ ദിനം മുതൽ സി എച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20വരെയാണ്‌   പ്രചാരണം.

ദേശാഭിമാനി തൃശൂർ ലോക്കൽ കമ്മിറ്റി ചേർത്ത 511 പത്രത്തിന്റെ ലിസ്റ്റ്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, ജനറൽ മാനേജർ കെ ജെ തോമസ്‌ എന്നിവർ ഏറ്റുവാങ്ങി. അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ  സംഘടിപ്പിച്ച പരിപാടിയിൽ  ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്‌, മാനേജർ ഐ പി ഷൈൻ, ടോം പനയ്‌ക്കൽ, അജോയ്‌ പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home