ദേശാഭിമാനി പ്രചാരണം 
ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 12:01 AM | 0 min read


തിരുവനന്തപുരം
വ്യാജവാർത്തകളുടെ കുത്തൊഴുക്കിന്റെ കാലത്ത്‌ നേരിന്റെ നാവായി തുടരുന്ന ജനകീയ പത്രം ‘ദേശാഭിമാനി’യെ കൂടുതൽ പേരിലേക്ക്‌ എത്തിക്കാനുള്ള പ്രചാരണത്തിന്‌ തിങ്കളാഴ്ച തുടക്കം. അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ തിങ്കളാഴ്ച മുതൽ സി എച്ച്‌ കണാരൻ അനുസ്മരണദിനമായ ഒക്ടോബർ 20വരെയാണ്‌ പ്രചാരണം.

സിപിഐ എമ്മിന്റെയും  വർഗബഹുജന സംഘടനകളുടെയും പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറി പ്രചാരണം നടത്തും. നിലവിലുള്ള വാർഷികവരി പുതുക്കും. കൂടുതൽപേരെ വരിക്കാരാക്കും. വരിക്കാരുടെ എണ്ണത്തിൽ മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഇന്ത്യൻ റീഡർഷിപ്പ്‌ സർവേ പ്രകാരം ഒന്നാമതുമാണ്‌ ദേശാഭിമാനി.



deshabhimani section

Related News

View More
0 comments
Sort by

Home