കോഴിക്കോട് സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 05:35 PM | 0 min read

കോഴിക്കോട് > ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്കുവന്ന സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് എലത്തൂർ കാട്ടില പീടികയിൽ ശനി രാവിലെയാണ് അപകടം നടന്നത്. ബം​ഗളൂരുവിൽ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റോഡരികിലുണ്ടായിരുന്ന വെൽഡിങ് ഷോപ്പിലേക്കാണ് വണ്ടി ഇടിച്ചുകയറിയത്. കടയിലുണ്ടായിരുന്ന തൊഴിലാളികൾ പരിക്കുകളില്ലാതെ രക്ഷപെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home