വെല്ലുവിളികളെ നേരിടാനുള്ള കരുത്തുനേടലാകണം ഓണം: സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 09:37 PM | 0 min read

തിരുവനന്തപുരം > സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ലോക മലയാളികൾക്ക് ഓണാശംസകൾ‌ നേർന്നു. മാലോകരെല്ലാം സമന്മാരായി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെക്കുറിച്ചുളള  മഹത്തായ ഒരു സങ്കൽപ്പത്തിന്റെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. മലയാളിയും കേരള സമൂഹവും എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദ്ദവും ഐക്യബോധവും വർത്തമാന കാലഘട്ടത്തിൽ വെല്ലുവിളി നേരിടുകയാണ്. ഈ വെല്ലുവിളികളെ നേരിടാനുള്ള കരുത്തുനേടലാകണം ഇത്തരം ആഘോഷങ്ങൾ. അതോടൊപ്പം തന്നെ വയനാട്ടിലും വിലങ്ങാടും എല്ലാം നഷ്ടപ്പെട്ടവരെ  ഓർത്തുകൊണ്ട് അവരെ കൂടെ ചേർത്തുപിടിച്ചു കൊണ്ടാവട്ടെ ഇത്തവണത്തെ ഓണമെന്നും  സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നുവെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home