കോട്ടയം സ്വദേശികളായ മൂന്ന് സ്ത്രീകൾ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 08:40 PM | 0 min read

കാഞ്ഞങ്ങാട്‌>  കോട്ടയം സ്വദേശികളായ മൂന്ന്‌ സ്‌ത്രീകള്‍ കാഞ്ഞങ്ങാട്‌ റെയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ചു.  കോട്ടയം ചിങ്ങവനം സ്വദേശികളായ 'അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്.

രാത്രി 7.10 ഓടെയായിരുന്നു അപകടം. റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്തു കൂടി ട്രാക്ക്‌ മുറിച്ചു കടക്കുന്നതിനിടെ കാത്തങ്ങാട് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ ഹിസാർ ട്രെയിനാണ്‌ മൂവരെയും ഇടിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം.

ഒരാളുടെ മൃതദേഹം തീര്‍ത്തും ചിന്നിച്ചിതറിയ നിലയിലാണ്‌. മറ്റു രണ്ടു മൃതദേഹങ്ങളും എളുപ്പം തിരിച്ചറിയാവുന്ന നിലയിലായിരുന്നില്ല. കള്ളാറിൽ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടെത്തിയ അന്‍പതോളം പേര്‍ അടങ്ങിയ സംഘത്തിലുണ്ടായിരുന്നവരാണ്‌ ഇവര്‍.

കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി ഹൊസ്‌ദുര്‍ഗ്‌ സിഐ പി അജിത്‌ കുമാര്‍ പറഞ്ഞു. ഹൊസ്‌ദുര്‍ഗ്‌ പൊലീസും പൊതുപ്രവര്‍ത്തകരും ചിതറിത്തെറിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റാനുള്ള ശ്രമത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home