ഉത്രാടദിനത്തിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിച്ച്‌ കളക്ടർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 05:55 PM | 0 min read

തൃശൂർ > ഉത്രാട ദിനം മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാൻ പങ്കാളിയായി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. രാവിലെ അഞ്ച്‌ മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് ശ്രീ കൃഷ്ണ പ്രസാദം എന്ന വള്ളത്തിലാണ്‌ കളക്‌ടർ കടലിലേക്കിറങ്ങിയത്‌. 50 മത്സ്യ തൊഴിലാളികളോടൊപ്പം ഫിഷറീസ് ഹാർബറിൽ നിന്ന് ഏകദേശം 12 നോട്ടിക്കൽ മൈലോളം (22 കിമീ) ഉൾക്കടൽ വരെ കളക്‌ടർ സഞ്ചരിച്ചു.

അഞ്ചു മണിക്കൂറോളം സമയം തൊഴിലാളികളോടൊപ്പം ചിലവഴിച്ച കളക്‌ടർ അവർ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച്‌ ചർച്ച ചെയ്തു. തിരികെ എത്തി കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി. മീൻ പിടിക്കുന്നതിൽ പങ്കാളിയായും തൊഴിലാളികൾക്കൊപ്പം സെൽഫി എടുത്തും, എല്ലാവർക്കും ഓണം ആശംസിച്ചുമാണ് കളക്ടർ മടങ്ങിയത്. ഫിഷറീസ് ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home