ഓണാഘോഷത്തിനിടെ അഭ്യാസപ്രകടനം; മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 12:41 PM | 0 min read

കണ്ണൂർ> ഓടുന്ന കാറിന് മുകളിലിരുന്ന് ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. കാഞ്ഞിരോട് നെഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായി ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.

വിദ്യാർഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർടിഒ തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Home