മലപ്പുറത്ത് നേരിയ ഭൂചലനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 01:41 PM | 0 min read

പൂക്കോട്ടുംപാടം > മലപ്പുറം, അമരമ്പലം പഞ്ചായത്തിൽ ഭൂചലനം. തിങ്കളാഴ്ച്ച രാവിലെ 10.45നാണ് സംഭവം. പതിനഞ്ചാം വാർഡിൽ അച്ചാർ കമ്പനി, പന്നിക്കോട് ഭാഗങ്ങളിൽ ഇടിമുഴക്കം പോലെ ശബ്ദമുണ്ടായി. തുടർന്ന് ചെറിയ രീതിയിൽ ഭൂമി കുലുക്കം ഉണ്ടായതായും നാട്ടുക്കാർ പറയുന്നു.

11 ഓളം വീടുകളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഭൂമി കുലുക്കത്തിൽ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതരും പൂക്കോട്ടുംപാടം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

 



deshabhimani section

Related News

0 comments
Sort by

Home