എഡിജിപി – ആർഎസ്‌എസ് കൂടിക്കാഴ്‌ച ; സിപിഐ എമ്മിന്റെ തലയിലിടുന്നത് മാധ്യമ അജൻഡ : എം വി ഗോവിന്ദൻ

കാസർകോട്
എഡിജിപി എം ആർ അജിത്‌കുമാർ ആർഎസ്‌എസ് നേതാവിനെ കണ്ടത് സിപിഐ എമ്മിന്റെ തലയിൽകെട്ടിവയ്‌ക്കുന്നത് മാധ്യമ അജൻഡയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്‌എസ്സിനെതിരെ പോരാടുന്ന പാർടിയാണ് സിപിഐ എം. എഡിജിപി ആരെ കാണുന്നു എന്നത് സിപിഐ എമ്മുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യവുമില്ല. എഡിജിപിയുടെ ചെയ്‌തികളുടെ കാര്യത്തിൽ സിപിഐയ്‌ക്ക് മാത്രമല്ല, സിപിഐ എമ്മിനും തൃപ്തിയില്ലായ്മയുണ്ട്. പരാതി കേൾക്കാൻ പി വി അൻവർ എംഎൽഎ പ്രത്യേക വാട്‌സാപ് നമ്പർ നൽകിയതിൽ തെറ്റില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments