സിഐഎസ്‌എഫ്‌ മർദിച്ചെന്ന്‌ 
വിനായകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 12:04 AM | 0 min read

കൊച്ചി > ഹൈദരാബാദ് വിമാനത്താവളത്തിൽ സിഐഎസ്‌എഫ്‌ മർദിച്ചെന്ന്‌ നടൻ വിനായകൻ. ഗോവയിലേക്ക്‌ പോകാൻ എത്തിയപ്പോഴായിരുന്നു സംഭവം. ബാഗ്‌ പരിശോധിക്കണമെന്ന്‌ സിഐഎസ്‌എഫ്‌ ആവശ്യപ്പെട്ടു. ഇതിനിടെ ബാഗിൽ തോക്കുകൊണ്ട്‌ അടിച്ചു. ഇത്‌  ചോദ്യംചെയ്‌തപ്പോൾ വാക്കുതർക്കമുണ്ടായി സിഐഎസ്‌എഫുകാർ മർദിച്ചെന്നാണ്‌ വിനായകൻ പറഞ്ഞത്‌. സിഐഎസ്എഫ്‌ വിനായകനെ കസ്റ്റഡിയിലെടുത്ത്‌ പൊലീസിന്‌ കൈമാറി. ശനിയാഴ്‌ചയാണ്‌ നാട്ടിൽനിന്ന്‌ വിനായകൻ ഗോവയിലേക്ക്‌ തിരിച്ചത്‌. കണക്‌ഷൻ ഫ്ലൈറ്റിനുവേണ്ടിയാണ്‌ ഹൈദരാബാദിൽ ഇറങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home