സ്‌കോൾ കേരള പഠിതാക്കാക്കൾക്ക് നോളജ് ഇക്കോണമി മിഷന്റെ പ്രത്യേക തൊഴിൽ പദ്ധതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 09:30 PM | 0 min read

തിരുവനന്തപുരം > സ്‌കോൾ കേരളയുടെ പഠിതാക്കൾക്ക് വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ പ്രത്യേക തൊഴിൽ പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി 7ന് രാവിലെ 10ന് നിർവഹിക്കും. പട്ടം ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസിൽ നടക്കുന്ന പരിപാടിയിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ പി കെ രാജു മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് മുഖ്യ പ്രഭാഷണം നടത്തും.

സ്‌കോൾ കേരളയുടെ കോഴ്‌സുകൾ പൂർത്തിയാക്കിയ പഠിതാക്കൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ സ്റ്റെപ്പ് അപ് ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക നൈപുണ്യ പരിശീലനവും വിജ്ഞാന തൊഴിൽ പരിചയവും നൽകി  തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ്, പട്ടം ഗവ. ജി എച്ച് എസ് എസ്  പ്രിൻസിപ്പൽ ഡോ. കെ ലൈലാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് തൊഴിലന്വേഷകർക്കായി കരിയർ ഓറിയന്റേഷനും റസ്യൂമെ ബിൽഡിങ്ങ് പരിശീലനവും  ഉണ്ടാവും.



deshabhimani section

Related News

View More
0 comments
Sort by

Home