Deshabhimani

സപ്ലൈകോ ഓണം ഫെയറിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 09:58 PM | 0 min read

തിരുവനന്തപുരം > സപ്ലൈകോ ഓണം ഫെയറിന് തുടക്കം. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ട് വയ്ക്കുന്ന ബദൽ മാതൃകയുടെ ഭാഗമാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം ഫെയർ.

13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറിൽ നൽകുന്നുണ്ട്.  ഈ നടപടി കർഷകർക്ക് ആശ്വാസം പകരുന്നതിനൊപ്പം സാധാരണക്കാർക്ക് മിതമായ നിരക്കിൽ സാധനം ലഭിക്കുന്നതിന് അവസരം ഒരുക്കും. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 45 ശതമാനം വരെ വിലക്കുറവിൽ വിതരണം ചെയ്യും. 255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭ്യമാക്കുന്നു.

ജില്ലാതല ഫെയറുകളും താലൂക്ക് നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.  ഇതോടൊപ്പം സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും എൻപിഐ കാർഡുടമകൾക്കും സപ്ലൈകോ മുഖേന സൗജന്യ ഓണക്കിറ്റ് ലഭ്യമാക്കുന്നു. വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേർക്കും 14 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും.

ദേശീയതലത്തിൽ ഉണ്ടാകുന്ന വിലക്കയറ്റത്തെ തടയാനുള്ള നടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിമിതികൾ മറികടന്നു വിപണിയിൽ ഇടപെടുന്നത്. അതിനാലാണ് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കുറഞ്ഞ തോതിൽ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാകുന്നത്. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിലാണ് സപ്ലൈകോ ലഭ്യമാക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home