തൃശൂരിൽ എച്ച് 1 എൻ1 ബാധിച്ച്‌ ഒരാൾ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 08:39 PM | 0 min read

തൃശൂർ > തൃശൂർ എറവ് ആറാംകല്ലിൽ  എച്ച് 1 എൻ1  ബാധിച്ച്‌ സ്ത്രീ മരിച്ചു. കണ്ടംകുളത്തിയിൽ മീനയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹവുമായി ആളുകൾ സമ്പർക്കം പുലർത്തരുതെന്ന് അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ അറിയിച്ചു.

മീനയുമായി സമ്പർക്കമുള്ള ആളുകളുടെ പട്ടിക തയ്യാറാക്കാൻ ആശാവർക്കർമാരെ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്‌ച ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ പോയി മടങ്ങുന്നതിനിടെയാണ്‌ പനി ബാധിച്ചത്‌. തുടർന്ന് തൃശൂർ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home