Deshabhimani

തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിനതടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 05:22 PM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരത്ത് മകളെ ലെെംഗികമായി പീഡിപ്പിച്ച പിതാവിന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ ചുമത്തി മൂന്ന് തവണ മരണം വരെ കഠിനതടവ് ശിക്ഷയാണ് വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഇതിൽ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നൽകാനും ഉത്തരവായി.

കു‍ട്ടിക്ക് ഒന്നരവയസുള്ളപ്പോൾ അമ്മ മരിച്ചു. കുട്ടിക്ക് അഞ്ച് വയസുള്ളപ്പോൾ മുതൽ പിതാവ് ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനം തുടർന്നതോടെ സ്കൂളിലെ അദ്ധ്യാപികയെ കുട്ടി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപകരാണ് പൊലീസിൽ വിവരം അറിയിച്ചത്.

പരാതിയെ തുടർന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതൽ കുട്ടി ജുവനെെൽ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെ കെ അജിത് പ്രസാദ് അഭിഭാഷക വി സി ബിന്ദു എന്നിവർ ഹാജരായി.



deshabhimani section

Related News

0 comments
Sort by

Home