വിലങ്ങാട് ഉരുൾപൊട്ടൽ ; ലേസർ ഉപയോഗിച്ച് ഡ്രോൺ സർവേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2024, 01:03 AM | 0 min read


നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടലിൽ നാശം വിതച്ച മേഖലയിൽ ഡ്രോൺ സർവേ വീണ്ടും തുടങ്ങി. എറണാകുളത്തെ ഡ്രോൺ ഇമേജിനേഷനാണ് സർവേ നടത്തുന്നത്. ഉരുൾപൊട്ടൽ നടന്ന് നാല് ദിവസത്തിന് ശേഷം ഡ്രോൺ ഇമേജിനേഷൻ ടീം ആറ് സ്ഥലങ്ങളിൽ സർവേ നടത്തി റിപ്പോർട്ട് കലക്ടർക്ക് നൽകിയിരുന്നു. തുടർന്ന് നിയമസഭാ പരിസ്ഥിതി സമിതി  വിലങ്ങാട് സന്ദർശിച്ചശേഷം  വിശദമായ പഠനം നടത്തണമെന്ന് നിർദേശിച്ചിരുന്നു.

തുടർന്നാണ് വീണ്ടും സർവേ നടത്താൻ ഡ്രോൺ ഇമേജിനേഷനെ ചുമതലപ്പെടുത്തിയത്. ചൊവ്വാഴ്‌ച വിലങ്ങാട് മഞ്ഞച്ചീളിയിലാണ്‌ എട്ട് അംഗ സംഘം ത്രീഡി സർവേ നടത്തിയത്. രണ്ടാഴ്‌ചയിലധികം സമയമെടുത്ത് എല്ലാ ഭാഗത്തും സർവേ നടത്തുമെന്ന് ഡ്രോൺ ഇമേജിനേഷൻ അധികൃതർ പറഞ്ഞു. ഭൂമിയുടെ ഘടന ത്രി ഡിയായി ലഭിക്കുമെന്നും എത്രത്തോളം ഉരുൾപൊട്ടലുണ്ടായെന്നും ഇനി  പൊട്ടാനുള്ള സാധ്യത എന്നിവ മനസ്സിലാക്കാനാവുമെന്ന്‌  അധികൃതർ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home