കപ്പൽശാലാ വിവരങ്ങൾ ചോർത്തി ബിഎംഎസ്‌ പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 03:40 AM | 0 min read

കൊച്ചി > വിശാഖപട്ടണം കപ്പല്‍ശാലയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ കേസിൽ കൊച്ചി കപ്പല്‍ശാലയിലെ രണ്ട്‌ മലയാളി ജീവനക്കാരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററും ബിഎംഎസ്‌ പ്രവർത്തകനുമായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക്‌ ശോഭനൻ, എറണാകുളം കടമക്കുടി സ്വദേശിയായ ട്രെയിനി എന്നിവരെയാണ്‌ എന്‍ഐഎ ഹൈദരാബാദ് യൂണിറ്റ്‌ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നത്‌.

ബുധൻ രാവിലെമുതല്‍ ഉച്ചവരെ കൊച്ചി കല്‍പ്പശാലയിലും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലും എന്‍ഐഎ പരിശോധന നടത്തിയശേഷമാണ് കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണം കേസില്‍ അറസ്റ്റിലായ അസംസ്വദേശിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് വിശാഖപട്ടണം കപ്പല്‍ശാലയിലെ സുപ്രധാന വിവരങ്ങള്‍ അസം സ്വദേശി കൈമാറിയെന്നാണ്‌ കേസ്‌.

2021ൽ ആന്ധ്രയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് രജിസ്റ്റര്‍ചെയ്ത കേസ് ഏറ്റെടുത്ത എന്‍ഐഎ ഹൈദരാബാദ് യൂണിറ്റ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി കപ്പല്‍ശാലയിൽ നടത്തിയ അന്വേഷണത്തിൽ കരാര്‍ തൊഴിലാളി മഞ്ചേരി സ്വദേശി പി ശ്രീനിഷിനെ 2023 ഡിസംബറില്‍ അറസ്റ്റ്‌ ചെയ്‌തു. ‘ഏയ്‌ഞ്ചൽ പായല്‍’ എന്ന ഫെയ്‌സ്ബുക് പേജിലേക്ക് ശ്രീനിഷ്‌ പ്രതിരോധകപ്പലുകളുടെ ഉൾഭാഗത്തെ ദൃശ്യങ്ങളുൾപ്പെടെ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home