ഓണപ്പരീക്ഷ സെപ്‌തംബർ മൂന്നു മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 12:20 AM | 0 min read


തിരുവനന്തപുരം
ഈ അധ്യയനവർഷത്തെ  ഓണപരീക്ഷ സെപ്‌തംബർ മൂന്നിന്‌ ആരംഭിക്കും.12ന്‌ അവസാനിക്കും. ഹൈസ്കൂൾ പരീക്ഷകളാണ്‌ മൂന്നിന്‌ ആരംഭിക്കുക. യുപി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക്‌ നാലിനും എൽപി വിഭാഗത്തിന്‌ ആറിനും പരീക്ഷ തുടങ്ങും. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക്‌ ഓണപ്പരീക്ഷ ഉണ്ടാകില്ല.

രണ്ട്‌ മണിക്കൂറാണ്‌ പരീക്ഷാ സമയം. പരീക്ഷാദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചക്കുള്ള പരീക്ഷ രണ്ട്‌ മുതൽ വൈകിട്ട്‌ 4.15 വരെയാണ്‌. ഒന്ന്‌, രണ്ട്‌ ക്ലാസുകളിൽ സമയദൈർഘ്യമില്ല. പരീക്ഷാദിവസങ്ങളിൽ സർക്കാർ അവധിയുണ്ടെങ്കിൽ അന്നത്തെ പരീക്ഷ 13ന്‌ നടത്തും.13ന്‌ ഓണാവധിക്കായി സ്കൂൾ അടയ്‌ക്കും. 23ന്‌ തുറക്കും.



deshabhimani section

Related News

View More
0 comments
Sort by

Home