ഹേമ കമ്മിറ്റി റിപ്പോർട്ട്‌: സംസ്ഥാന സർക്കാരിന്‌ നന്ദി പറഞ്ഞ്‌ ഗീത വിജയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 06:40 PM | 0 min read

കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വന്നതിൽ സംസ്ഥാന സർക്കാരിന്‌ നന്ദി അറിയിച്ച്‌ നടി ഗീത വിജയൻ. പിണറായി സർക്കാർ ചെയ്തതിൽ ഏറ്റവും മികച്ച കാര്യങ്ങൾ ഒന്നാണ്‌ ഇതെന്നും നടി പറഞ്ഞു. 24 ന്യൂസ്‌ ചാനലിനോട്‌ സംസാരിക്കവെയാണ്‌ ഗീത സർക്കാരിന്‌ നന്ദി അറിയിച്ചത്‌.

‘ഹേമ കമ്മിറ്റി കണ്ടെത്തലുകൾ പുറത്ത്‌ വന്നത്‌ വളരെ നല്ല കാര്യമാണ്‌. അതിന്‌ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു. പിണറായി വിജയൻ സർക്കാർ ചെയ്ത ഏറ്റവും മികച്ച കാര്യമാണിത്‌.’- ഗീത വിജയൻ. കുറേ കാലമായി ആഗ്രഹിച്ച കാര്യമാണ്‌ റിപ്പോർട്ടിലൂടെ പുറത്തുവന്നതെന്നും ഇനി റിപ്പോർട്ടിൽ പരാമർശിച്ചത്‌ പോലുള്ള കാര്യങ്ങൾ മലയാള സിനിമയിൽ ആവർത്തിക്കില്ലെന്നും നടി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home