സർവമത സമ്മേളനത്തിന്റെ പ്രത്യേക പതിപ്പ്‌ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 09:48 PM | 0 min read

തിരുവനന്തപുരം > ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ ചേർന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച്‌ ചിന്ത വാരിക പുറത്തിറക്കിയ പ്രത്യേക പതിപ്പ്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പ്രകാശിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഏറ്റുവാങ്ങി. ചിന്ത വാരിക പത്രാധിപർ ഡോ. ടി എം തോമസ് ഐസക് പങ്കെടുത്തു.

ഇ എം എസ്, സഹോദരൻ അയ്യപ്പൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്വാമി സത്യവ്രതൻ, സ്വാമി ശാശ്വതീകാനന്ദ, ഡോ. ടി എം തോമസ് ഐസക് തുടങ്ങിയവരുടെ ലേഖനങ്ങൾ ഉൾപ്പെട്ടതാണ്‌ പ്രത്യേക പതിപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Home