സാക്ഷരതാ മിഷന്റെ തുല്യതാപരീക്ഷകൾ നാളെമുതൽ ; അട്ടക്കുളങ്ങര സ്കൂളിൽ ഒരു വിഐപിയുമുണ്ടാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 12:14 AM | 0 min read


തിരുവനന്തപുരം
സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകൾ ശനിയാഴ്ച ആരംഭിക്കുമ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ ഒരു വിഐപിയുമുണ്ടാകും പരീക്ഷ എഴുതാൻ. മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ്. സ്കൂൾ പഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ചേർന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും  രാവിലെ 9.30 മുതലാണ് പരീക്ഷ.
24ന് ഏഴാം തരം തുല്യതാപരീക്ഷ തുടങ്ങും. രണ്ടു ദിവസമായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം. നാലാംതരം തുല്യതാപരീക്ഷ  25നാണ്‌. ഇംഗ്ലീഷ് ഉൾപ്പെടെ നാല് വിഷയമാണ് ഉണ്ടാവുക.



deshabhimani section

Related News

View More
0 comments
Sort by

Home