എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഗൂഢാലോചന തിരിച്ചറിയണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 06:40 PM | 0 min read

 കാസര്‍കോഡ് > ജനപക്ഷ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വലതുപക്ഷ ഗൂഢാലോചന തിരിച്ചറിയണമെന്ന് കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ പ്രതിരോധിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു.

ദളിതര്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുക,  കര്‍ഷക തൊഴിലാളി പെന്‍ഷന് കേന്ദ്ര വിഹിതം അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പൊക്കാളി കൃഷി സംരക്ഷിക്കുക, ഭൂമി തരം മാറ്റുന്നതിന് നിശ്ചയിച്ച മാനദണ്ഡം കര്‍ശനമായി പാലിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും അവഗണനക്കുമെതിരെ അണിനിരക്കുക, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക, നവോത്ഥാന മൂല്യങ്ങള്‍ തിരികെ പിടിക്കുക, സഹകരണ മേഖലയെ തകര്‍ക്കുന്നകേന്ദ്ര സര്‍ക്കാര്‍  നീക്കത്തെ പ്രതിരോധിക്കുക, കൊല്‍ക്കത്തയിലെ വനിത ഡോക്ടര്‍ക്ക് നേരെയുണ്ടായ  അതിക്രമത്തില്‍ പ്രതിഷേധിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.


സി ബി ദേവദര്‍ശനന്‍, എന്‍ സി ഉഷാകുമാരി, ടി കെ വാസു, സി സത്യപാലന്‍, എസ് കെ സജീഷ്, വി ചെന്താമരാക്ഷന്‍, ഇ ജയന്‍,  പ്രീജിത്ത് രാജ്, എം സത്യപാലന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

 



deshabhimani section

Related News

0 comments
Sort by

Home