ആരും ചൂഷണം ചെയ്യപ്പെടരുത്; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നു: ആസിഫ് അലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 09:43 PM | 0 min read

കണ്ണൂർ > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂഷണത്തിന് ഇരയായെന്ന് പറയുന്നവർക്ക്  തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന്  നടൻ ആസിഫ് അലി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കുറച്ചു ഭാഗങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു.

വിശദമായ വിവരങ്ങൾ മനസിലാക്കിയതിന് ശേഷം പ്രതികരിക്കുമെന്നും ആസിഫ് അലി പറഞ്ഞു. മലയാള സിനിമയിൽ ആരും ചൂഷണം ചെയ്യപ്പെടരുത്. നടിമാർ ഉൾപ്പെടെ എല്ലാവർക്കും തുല്യത വേണമെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home