സിറോ മലബാർ സഭ ; മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി പാലായിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 12:41 AM | 0 min read


പാലാ
സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക്‌ പാലായിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഭാരത കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ(സിബിസിഐ) സമ്മേളനം 22 മുതൽ 25വരെ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായാണ് നടക്കുക.

23ന്‌ രാവിലെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനക്കുശേഷം രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും. ഇന്ത്യയുടെ അപ്പോസ്തലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ഗിറേലി ഉദ്ഘാടനം ചെയ്യും.ആഗോള സിറോ മലബാർസഭയുടെ കീഴിലുള്ള എൺപതിൽതാഴെ പ്രായമുള്ള 50 ബിഷപ്പുമാർ, 34 മുഖ്യവികാരി ജനറാൾമാർ, 74 വൈദിക പ്രതിനിധികൾ, 146 അൽമായ പ്രതിനിധികൾ, 37 കന്യാസ്‌ത്രീകൾ, ഏഴ് ബ്രദറുമാർ എന്നിവരുൾപ്പെടെ 348 പ്രതിനിധികൾ പങ്കെടുക്കും. 25ന് രാവിലെ ഒമ്പതിനാണ് സമാപന സമ്മേളനം.
 



deshabhimani section

Related News

View More
0 comments
Sort by

Home