പുനരധിവാസം ഒറ്റക്കെട്ടായി 
ഏറ്റെടുക്കണം: എം എ ബേബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 12:16 AM | 0 min read

ചൂരൽമല> ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം മാതൃകാപരമായും ഒറ്റക്കെട്ടായും ഏറ്റെടുക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ചൂരൽമലയിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിന്‌ കേന്ദ്ര സഹായവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ജനങ്ങളുടെ പങ്കാളിത്തവും വേണം. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.   

ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും  സന്ദർശിച്ചു. പരിക്കേറ്റ്‌ മേപ്പാടി വിംസ്‌ ആശുപത്രിയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ഡിവൈഎഫ്‌ഐ  ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home