മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 07:12 PM | 0 min read

കാക്കയങ്ങാട് > കുടുംബവഴക്കിനെ തുടർന്ന് മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും മരിച്ചു. കണ്ണൂർ കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോട്ട് വെള്ളിയാഴ്ച‌ ഉച്ചക്ക് 1.30 നാണ് ദാരുണ സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദ് ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ  ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങൾ മറ്റു നടപടികൾക്കായി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home