ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 07:36 AM | 0 min read

കാസർകോട് > ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. ഷിൻസ്(30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം.

ദേശീയപതാക കൊടിമരത്തിൽ കുരുങ്ങിയതിനെ തുടർന്നാണ് കൊടിമരം ഊരിയെടുക്കാൻ ശ്രമിച്ചത്. കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആദൂർ പൊലീസ് എസ്ഐ കെ അനുരൂപിന്റെ നേതൃത്വത്തിൽ രാത്രി പത്തിന് ഇൻക്വസ്റ്റ് പൂർത്തിയാക്കി. 

മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഒന്നര വർഷം മുൻപാണ് മാത്യൂ കുടിലിൽ മുള്ളേരിയയിൽ വികാരിയായി ചുമതലയേറ്റത്.

കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ അസി.വികാരിയായി പ്രവർത്തിച്ചിരുന്നു. കർണാടക പുത്തൂർ സെന്റ് ഫിലോമിന കോളജിൽ എംഎസ്ഡബ്ല്യു വിദ്യാർഥി കൂടിയാണ്. കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ. സംസ്ക്കാരം പിന്നീട്.



deshabhimani section

Related News

View More
0 comments
Sort by

Home