വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറ് ലക്ഷം: ഉത്തരവ് പുറപ്പെടുവിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 12:42 PM | 0 min read

തിരുവനന്തപുരം > വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും വൈകല്യം
സംഭവിച്ചവർക്കും അധിക ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള  ധനസഹായമായ 4 ലക്ഷം രൂപയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും അനുവദിക്കും.

ഗുരുതരമായി പരിക്കേറ്റവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള തുകയ്ക്ക് പുറമെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്  അനുവദിക്കും. കണ്ണുകൾ, കൈകാലുകൾ നഷ്ടപ്പെട്ടവർക്ക് നിലവിൽ എസ്ഡിആർഎഫിൽ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമേ 40 മുതൽ 60 ശതമാനം വരെ  വൈകല്യം ബാധിച്ചവർക്ക് 50,000 രൂപയും  60  ശതമാനത്തിലധികം വൈകല്യമുണ്ടായവർക്ക് 75,000 രൂപ വീതവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച് ഉത്തരവായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home