എറണാകുളം ജില്ലയിൽ തീവ്ര മഴയ്ക്ക് സാധ്യത; കിഴക്കൻ മലയോര മേഖലകളിൽ ജാ​ഗ്രതാ നിർദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 10:25 PM | 0 min read

എറണാകുളം > എറണാകുളം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴയ്ക്ക് സാധ്യത. മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാര അതോറിറ്റി മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കോ ഇടിമിന്നലോടു കൂടിയ തീവ്ര മഴയ്ക്കോ സാധ്യതയുണ്ട്. കിഴക്കൻ മലയോര മേഖലയിലെ പുഴയിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്ന് ദുരന്ത നിവാര അതോറിറ്റി മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home