ഉരുള്‍പോട്ടല്‍: സാന്ത്വനവുമായി കർഷകത്തൊഴിലാളി നേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 09:09 PM | 0 min read

ചൂരൽമല
ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സമാശ്വാസവുമായി കർഷകത്തൊഴിലാളി യൂണിയൻ നേതാക്കൾ എത്തി. അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഉരുൾപൊട്ടലിന്റെ ഉത്ഭവകേന്ദ്രമായ പുഞ്ചിരിമട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനകീയ തിരച്ചിലിനെത്തിവരെയും ക്യാമ്പ്‌ അംഗങ്ങളെയും സന്ദർശിച്ചു.
 
അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി വി ശിവദാസൻ എംപി, സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, കേന്ദ്ര കമ്മിറ്റിഅംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, വയനാട്‌ ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ, ട്രഷറർ എം ഡി സെബാസ്റ്റ്യൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി വി രാജൻ, ഏരിയാ സെക്രട്ടറി വി ബാവ, ജില്ലാ കമ്മിറ്റിയംഗം കെ ദ്വരരാജ്‌, സാബു കുഴിമാളം എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അമ്പതു ലക്ഷംരൂപ കൈമാറുമെന്ന്‌ നേതാക്കൾ പറഞ്ഞു.

 

 



deshabhimani section

Related News

View More
0 comments
Sort by

Home