15 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: വീണാ ജോര്‍ജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 05:59 PM | 0 min read

തിരുവനന്തപുരം> സംസ്ഥാനത്ത് 15 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചെന്നും രണ്ടുപേര്‍ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജില്ലയില്‍ ഏഴ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ ജൂലൈ ഇരുപത്തിമൂന്നാം തീയതി മരിച്ചു. 6 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. രണ്ടുപേര്‍ക്ക് രോഗം സംശയിക്കുന്നതായും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആദ്യകേസിന് ശേഷം ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗ സംശയമുള്ളവരെ കണ്ടെത്തിയത്. ആദ്യകേസ് കണ്ടെത്തിയ ആള്‍ക്ക് രോഗം പിടിപ്പെട്ടത് കുളത്തില്‍ നിന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി. ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ മില്‍റ്റി ഫോസിന്‍ മരുന്ന് സ്റ്റോക്ക് ഉണ്ട്.

 നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ് .6 പേരില്‍ 5 പേരും കുളവുമായി ബന്ധമുള്ളവരാണെന്നും ഒരാള്‍ ആ പ്രദേശത്തുള്ള ആളല്ലെന്നും മന്ത്രി പറഞ്ഞു. ഇതില്‍ കൂടുതല്‍ പഠനം നടക്കുകയാണെന്നും സാധ്യമായ എല്ലാ കാര്യങ്ങളും രോഗത്തിനെതിരെ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി









 



deshabhimani section

Related News

View More
0 comments
Sort by

Home