മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 09:26 AM | 0 min read

കുമളി > വൃഷ്ടി പ്രദേശങ്ങളിൽ മഴ മാറിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  നേരിയ തോതിൽ കുറഞ്ഞ് ചൊവ്വ രാവിലെ ആറിന് 131.55 അടി എത്തി. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 121.30 അടി വെള്ളം ഉണ്ടായിരുന്നു. കഴിഞ്ഞവർഷത്തേക്കാൾ പത്തടിയോളം അധികം വെള്ളമുണ്ട്. 2022ൽ ഇതേ ദിവസം ജലനിരപ്പ് 136 അടിക്ക് മുകളിൽ വെള്ളം ഉണ്ടായിരുന്നു.

ചൊവ്വ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിൽ ഓരോ സെക്കൻഡിലും അണക്കെട്ടിലേക്ക് 1005 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1412 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽഅണക്കെട്ട് പ്രദേശത്ത് 5.4 മില്ലീമീറ്ററും തേക്കടിയിൽ 0.2 മില്ലിമീറ്ററും കുമളിയിൽ 0.3 മില്ലിമീറ്ററും മഴ പെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home