പരശുറാം ട്രെയിൻ സർവീസ് ഭാ​ഗികം; മാറ്റം ഇങ്ങനെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 10:35 AM | 0 min read

തിരുവനന്തപുരം> പരശുറാം ട്രെയിൻ സർവീസുകളിൽ മാറ്റങ്ങളുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ഭാ​ഗികം മംഗലാപുരം - കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി - മംഗലാപുരം എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ല. അതേസമയം ആറ്, എട്ട്, ഒൻപത് തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

നേരത്തേ ഈ സർവീസുകൾ ഭാഗികമായിരിക്കുമെന്ന്‌ അറിയിച്ചിരുന്നു. മധുര ജങ്‌ഷൻ – പുനലൂർ എക്‌സ്‌പ്രസ്‌ (16729) 12, 15 തീയതികളിലും പുനലൂർ – മധുര ജങ്‌ഷൻ (16730) 13, 16 തീയതികളിലും തിരുനെൽവേലിക്കും പുനലൂരിനുമിടയിൽ സർവീസ്‌ നടത്തില്ല. ആറ്, എട്ട്, ഒൻപത് തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home